Sub Lead

പോലിസ് ഉദ്യോഗസ്ഥന്‍ ക്വോര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

പോലിസ് ഉദ്യോഗസ്ഥന്‍ ക്വോര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
X

മലപ്പുറം: പോലിസ് ഉദ്യോഗസ്ഥനെ ക്വോര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ സ്‌പെഷ്യല്‍ പോലിസ് മേല്‍മുറി ക്യാംപിലെ ഹവീല്‍ദാറായ കോഴിക്കോട് കുന്ദമംഗലം സ്വദേശി സച്ചിനാണ് മരിച്ചിരിക്കുന്നത്. വൈകീട്ട് ആറരയോടെയാണ് സംഭവം. പുറത്ത് പോയി തിരിച്ചുവന്ന ഭാര്യയാണ് സച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തിയത്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സ്വന്തം വീട് അടുത്തിടെ സച്ചിന്‍ വിറ്റിരുന്നു. അതിന് ശേഷമാണ് ക്വോര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയത്.

Next Story

RELATED STORIES

Share it