കെ സുധാകരന് പോലിസ് നോട്ടിസ്; കണ്ണൂരിലെ യുഎഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി
കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പോലിസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് പോലിസ് നോട്ടിസ് നല്‍കിയത്.

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന് പോലിസ് നോട്ടീസ്. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പോലിസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് പോലിസ് നോട്ടിസ് നല്‍കിയത്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടിസ് നല്‍കിയത്.
കെ സുധാകരനായിരിക്കും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ടോടെ ഈ പരിപാടിയില്‍ മാറ്റം വരുത്തിയിരുന്നു. കെ സുധാകരന്‍ തിരുവനന്തപുരത്തേക്ക് പോവുകയും സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന പ്രതിഷേധമാണ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന് നോട്ടിസ് നല്‍കിയത്.
മാര്‍ച്ചിനിടെ പോലിസിന് നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടിസില്‍ പറയുന്നത്. ഏതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്‍ന്റെ പൂര്‍ണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT