Sub Lead

പി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസെത്തി

പി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസെത്തി
X

കോട്ടയം: മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് വീട്ടിലെത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനാല്‍ ജോര്‍ജ് ഇന്ന് പോലിസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീട്ടിലുണ്ട്. പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും പോലിസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പിന്‍വാങ്ങി. ഹൈക്കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നീക്കം തുടങ്ങിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ടുദിവസം സാവകാശം തേടിയിരുന്നു.

സംഘപരിവാര ചാനലായ ജനംടിവിയില്‍ ജനുവരി അഞ്ചിന് നടന്ന ചര്‍ച്ചയിലാണ് പി സി ജോര്‍ജ് മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു. അതേസമയം, ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it