ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്
ദേശീയ സെക്രട്ടറി ആയിഷ റെന്ന ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായാണ് കേരളാ പോലിസ് തല്ലിച്ചതച്ചത്

മലപ്പുറം:യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരേ തെരുവില്‍ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പിണറായി പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീന് ഫാത്തിമയുടെ വീട് ഉത്തര്‍പ്രദേശ് പോലിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്ത് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്.ദേശീയ സെക്രട്ടറി ആയിഷ റെന്ന ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായാണ് കേരളാ പോലിസ് തല്ലിച്ചതച്ചത്. അറസ്റ്റ് ചെയ്തശേഷം പോലിസ് ബസ്സില്‍ വച്ചും ബൂട്ടിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിച്ചു. ആര്‍എസ്എസിന്റെ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താമെന്നത് പിണറായി പോലിസിന്റെ വ്യാമോഹമാണെന്ന് അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
ഭയപ്പെടുത്തിയും അടിച്ചൊതുക്കിയും വിമത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന മോദി സര്‍ക്കാരിന്റെ അതേപാതയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്. ആര്‍എസ്എസിന് വിടുപണി ചെയ്യാന്‍ ആഭ്യന്തരവകുപ്പിനെ കയറൂരി വിട്ടിരിക്കുകയാണ്. ഏകാധിപത്യ നടപടികളിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT