Sub Lead

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി കസ്റ്റഡിയില്‍

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി കസ്റ്റഡിയില്‍
X

ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവാല്‍നിയെ വിമാനത്താവളത്തില്‍ വച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് നടപടി. റഷ്യയിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കാണിച്ചപ്പോഴാണ് പോലിസ് തടഞ്ഞുവച്ചത്. എന്നാല്‍, ഭാര്യ യൂലിയയെയും വക്താവിനെയും അഭിഭാഷകനെയും റഷ്യയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ ലംഘിച്ചതിനാണ് നവാല്‍നിയെ കസ്റ്റഡിയിലെടുത്തതെന്നും കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ തുടരുമെന്നും എഫ്എസ്എന്‍ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിമാനം മോസ്‌കോയിലെ വിനുക്കോവോ വിമാനത്താവളത്തില്‍ എത്തിച്ചേരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മോസ്‌കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തിലാണ് ഇറക്കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയ്‌റോഫ്‌ളോട്ടിന്റെ ഉടമസ്ഥതയിലുള്ള റഷ്യന്‍ എയര്‍ലൈന്‍ പോബെഡയാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പുടിന്റെ ശക്തനായ ആഭ്യന്തര വിമര്‍ശകരിലൊരാളായ നവാല്‍നിക്കെതിരേ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. എന്നാല്‍, ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറയുന്നു.

ആഗസ്ത് 20ന് സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ചാണ് കുഴഞ്ഞുവീണ നവല്‍നിയെ കൊലപ്പെടുത്താന്‍ വിഷം പ്രയോഗിച്ചെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അലക്‌സി നവാല്‍നി അബോധാവസ്ഥയിലായതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോമയിലായ അലക്‌സിയെ വിദഗ്ധ ചികില്‍സയ്ക്കായാണു ജര്‍മനിയിലേക്ക് മാറ്റിയത്. കൊലപാതക ശ്രമത്തിനു പിന്നില്‍ വഌഡിമര്‍ പുടിനും റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമാണെന്നായിരുന്നു വിമര്‍ശനം.

നാട്ടിലേക്ക് മടങ്ങാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി നവാല്‍നി കഴിഞ്ഞയാഴ്ച പറഞ്ഞ ശേഷം മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മോസ്‌കോ ജയില്‍ സര്‍വീസ് (എഫ്എസ്‌ഐഎന്‍) പറഞ്ഞിരുന്നു. എന്നാല്‍ 44 കാരനായ പ്രതിപക്ഷ നേതാവ് തന്റെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചിരിതമാശകളോടെയാണ് പെരുമാറിയത്.

നവാല്‍നിയുടെ അറസ്റ്റിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ ലിത്വാനിയ, ലാറ്റ്വിയ, എസ്‌റ്റോണിയ എന്നിവര്‍ റഷ്യയ്‌ക്കെതിരെ 'നിയന്ത്രണ നിയമങ്ങള്‍' ഏര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തതായി ലിത്വാനിയന്‍ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. അലക്‌സി നവാല്‍നിയെ തടഞ്ഞുവച്ചതിനെ അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതായി മന്ത്രി ഗബ്രിയേലിയസ് ലാന്‍ഡ്‌സ്‌ബെര്‍ഗിസ് ട്വീറ്റ് ചെയ്തു. 'യൂറോപ്യന്‍ യൂനിയന്‍ ഉടന്‍ ഇടപെടണം. വിട്ടയച്ചില്ലെങ്കില്‍ നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ കൊല്ലാന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയതായി അലക്‌സി നവാല്‍നി വെളിപ്പെടുത്തിയിരുന്നു. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും ഇതാണ് തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചതെന്നുമായിരുന്നു ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്‌റ്റേവ് എന്ന കെമിക്കല്‍ ആയുധ വിദഗ്ദ്ധനുമായി താന്‍ സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഫോണ്‍ സംഭാഷണം നടത്തുന്നിതിന്റെ വീഡിയോയും നവാല്‍നി പുറത്തുവിട്ടിരുന്നു. അതേസമയം, റെക്കോര്‍ഡിങ് വ്യാജമാണെന്ന് പറഞ്ഞ് എഫ്എസ്ബി തള്ളിക്കളഞ്ഞു.

Police detain Kremlin critic Navalny on return to Russia

Next Story

RELATED STORIES

Share it