Sub Lead

മംഗലാപുരത്തെ പോലിസ് നരനായാട്ട്; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്

മംഗലാപുരത്തെ പോലിസ് നരനായാട്ട്;  സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്
X

മംഗലാപുരം: മംഗലാപുരം ഉപ്പിനങ്ങാടിയിലെ പോലിസ് നരനായാട്ടിനെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്. ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നാട്ടുകാരേയും ക്രൂരമായി മര്‍ദിച്ച പോലിസ് നടപടി അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ പറഞ്ഞു.

അന്യായമായി കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ മറ്റൊരു ആവശ്യാര്‍ത്ഥം പോലിസ് സ്‌റ്റേഷനിലെത്തിയ ജില്ലാ പ്രസിഡന്റ് ഹമീദിനെ അന്യായമായി തടഞ്ഞുവയ്ക്കുകയും ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതോടെ സംഭവമറിഞ്ഞ് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സ്‌റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു.

ഇതിനിടെ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തകര്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് പോലിസ് തടഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമാവാകയായിരുന്നു. സമാധാനപരമായി പ്രാര്‍ത്ഥന നടത്തുന്നവരെ മര്‍ദിച്ച പോലിസ് നടപടിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ പോലിസ് നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നു.

പോലിസിന്റെ മര്‍ദ്ദനമേറ്റ് നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശക്തമായ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവിനെ പോലിസ് വിട്ടയച്ചിട്ടുണ്ട്. രണ്ടു പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Next Story

RELATED STORIES

Share it