Sub Lead

മാവോവാദി ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡ് സ്വദേശിയെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തു

മാവോവാദി ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡ് സ്വദേശിയെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തു
X

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡ് സ്വദേശിയെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തു. അജയ് ഒരോണ്‍ എന്നയാളെയാണ് ജാര്‍ഖണ്ഡ് പോലിസിന്റെ അപേക്ഷ പ്രകാരം പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലിസ് സ്‌റ്റേഷനിലുള്ള ഇയാളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും. ഒന്നരമാസത്തോളമായി അജയ് ഒരോണ്‍ പന്തീരാങ്കാവിലെ അതിഥിതൊഴിലാളി ക്യാംപില്‍ കഴിയുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കല്‍പ്പണിക്കാരനായ ഇദ്ദേഹത്തെ കൈമ്പലത്തുള്ള മരമില്ലിന് സമീപത്തെ വാടക മുറിയില്‍ നിന്നാണ് പിടികൂടിയത്. ആയുധ നിയമപ്രകാരമുള്ള കേസില്‍ നേരത്തെ 11 മാസം ഇയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ അംഗമാണ് അജയ് ഒരോണ്‍ എന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it