Sub Lead

ഹെൽമ‌റ്റില്ലാത്തതിന് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, വാങ്ങിയ ചിക്കൻ ദൂരെയെറിഞ്ഞു; പോലിസ് ക്രൂരത

ഹൈപ്പർ മാർക്കറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് നാട്ടുകാർക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലിസ് എല്ലാവരെയും വിരട്ടി ഓടിച്ചു.

ഹെൽമ‌റ്റില്ലാത്തതിന് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, വാങ്ങിയ ചിക്കൻ ദൂരെയെറിഞ്ഞു; പോലിസ് ക്രൂരത
X

മലപ്പുറം: ലോക്ഡൗൺ സമയത്ത് കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തും വാങ്ങിയ മാംസം തട്ടിയെറിഞ്ഞും എസ്ഐയുടെ പരാക്രമം. തിരൂരങ്ങാടിയിലെ ഹൈപ്പർമാർക്കറ്റിന്​ സമീപമാണ്​ വെള്ളിലക്കാട് സ്വദേശിയായ യുവാവിന് നേരെയാണ് തിരൂരങ്ങാടി എസ്ഐയുടെ അതിക്രമം.

ഹൈപ്പർ മാർക്കറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് നാട്ടുകാർക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലിസ് എല്ലാവരെയും വിരട്ടി ഓടിച്ചു. ഇതിനിടെയാണ് സ്‌കൂട്ടറിൽ ഹെൽമെറ്റ് വെക്കാത്ത യുവാവിനെ ശ്രദ്ധയിൽപെട്ടത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പിഴ കോടതിയിൽ അടക്കാമെന്നായി യുവാവ്.

ഇരുവരും തർക്കമായതോടെ സ്‌കൂട്ടറിന്റെ ചാവി പോലിസ് ഊരിയെടുത്തു. ഇതിനിടെ വാഹനത്തിലിരുന്ന ഇറച്ചിപ്പൊതി എസ്ഐ എടുത്തെറിഞ്ഞു. ഇതോടെ രംഗം വഷളായി. വണ്ടിയുടെ താക്കോൽ ഊരിയെടുത്തതായും ഷർട്ട് വലിച്ചുകീറിയെന്നും വീഡിയോ എടുത്തയാൾ ആരോപിക്കുന്നു. ഹെൽമ‌റ്റില്ലാത്തതിന്റെ പേരിൽ താക്കോൽ ഊരിയെടുത്തെന്നും ഫൈൻ അടയ്‌ക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടിയെന്നുമാണ് എസ്ഐക്കെതിരായ ആരോപണം.

Next Story

RELATED STORIES

Share it