Sub Lead

മലേസ്യയില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം

മലേസ്യയില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം
X

ക്വാലാലംപൂര്‍: മലേസ്യയിലെ റോഡില്‍ ചെറുവിമാനം തകര്‍ന്നു വീണ് 10 പേര്‍ മരണപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് അപകടത്തില്‍ മരിച്ചത്. വിമാനം ദേശീയപാതയിലേക്ക് വീണ് തീഗോളമായി മാറുകയായിരുന്നു. പിന്നാലെ ശക്തമായ പുകയുയര്‍ന്നു. 10 പേരുടെ മരണം മലേസ്യന്‍ പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേര്‍ വിമാനയാത്രക്കാരും ഒരാള്‍ ഹൈവേയിലൂടെ ബൈക്കില്‍ പോവുന്നയാളും മറ്റൊരാള്‍ കാര്‍ യാത്രികനുമാണ്. മലേസ്യയുടെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നു ക്വാലാലംപൂരിലേക്ക് യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേസ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അതിനിടെ, വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it