Sub Lead

രാമപുരത്തും എല്‍ഡിഎഫിന് ലീഡ്; ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ ഇടത്തോട്ട് മറിഞ്ഞെന്ന് പി ജെ ജോസഫ്

ആദ്യലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങുന്നതോടെ ചിത്രം മാറുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.

രാമപുരത്തും എല്‍ഡിഎഫിന് ലീഡ്;  ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ ഇടത്തോട്ട് മറിഞ്ഞെന്ന് പി ജെ ജോസഫ്
X

കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ ഇടത്തോട്ട് മറഞ്ഞിട്ടുണ്ടെന്ന് പി ജെ ജോസഫ്. എല്‍ഡിഎഫ് ലീഡ് പിടിച്ചതിനെക്കുറിച്ച് ഇപ്പോള്‍ മറ്റൊന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചത് യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കുറഞ്ഞത് 1500 വോട്ടുകളുടെ ലീഡെങ്കിലും കിട്ടുമെന്ന വിചാരിച്ച സ്ഥലത്താണ് അദ്ദേഹം 750 വോട്ടുകള്‍ക്ക് പിറകേ പോയത്.

എന്നാല്‍, രാമപുരത്ത് കെഎം മാണിക്ക് കഴിഞ്ഞ തവണ 159 വോട്ടുകളുടെ ലീഡാണ് ലഭിച്ചതെന്നും ആ നിലയില്‍ നോക്കുമ്പോള്‍ വോട്ട് കുറഞ്ഞതില്‍ അത്ഭുതമില്ലെന്നുമായിരുന്നു യുഡിഎഫ് ജോസ് ടോമിന്റെ പ്രതികരണം.

ആദ്യലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങുന്നതോടെ ചിത്രം മാറുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it