Sub Lead

ആന ചരിഞ്ഞ സംഭവത്തെ ചിലര്‍ വര്‍ഗീയവല്‍കരിക്കുന്നു.; മുഖ്യമന്ത്രി

പാലക്കാട് നടന്ന സംഭവം മലപ്പുറത്താണ് നടന്നതെന്ന തരത്തില്‍ വ്യാപകര പ്രചാരണം നടന്നിരുന്നു. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ സംഭവം മലപ്പുറത്താണെന്ന് പറഞ്ഞിരുന്നു.

ആന ചരിഞ്ഞ സംഭവത്തെ ചിലര്‍ വര്‍ഗീയവല്‍കരിക്കുന്നു.; മുഖ്യമന്ത്രി
X

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തെ വലിച്ചിഴയ്ക്കുന്നുവെന്നും വിദ്വേഷ പ്രചാരണം അഴിച്ചുവിടാന്‍ ചിലര്‍ ഈ ദുരന്തം ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പാലക്കാട് നടന്ന സംഭവം മലപ്പുറത്താണ് നടന്നതെന്ന തരത്തില്‍ വ്യാപകര പ്രചാരണം നടന്നിരുന്നു. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ സംഭവം മലപ്പുറത്താണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തെ കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ ചുവയുള്ള പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത്തരം കുപ്രചാരങ്ങളെ തള്ളി നിരവധി പേര്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു.

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. കൃത്യമല്ലാത്ത വിവരണങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്‍കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

അതേസമയം, കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ചീഫ് കണ്‍സര്‍വേറ്റീവ് ഓഫ് ഫോറസ്റ്റ് പ്രമോദ് കുമാര്‍ വ്യക്തമാക്കി. രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൈനാപ്പിള്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പന്നിപ്പടക്കം കടിച്ച് പരിക്കേറ്റ ആന കഴിഞ്ഞ 27നാണ് ചരിഞ്ഞത്. പടക്കം പൊട്ടി വായ് തകര്‍ന്ന ആന മുറിവേറ്റ് നദിയില്‍ നിലയുറപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ഗര്‍ഭിണിയായ ആന ചരിഞ്ഞത്.

Next Story

RELATED STORIES

Share it