- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു; ഡീസല്‍ വിലയില്‍ മാറ്റമില്ല
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.08 രൂപയാണ് ശനിയാഴ്ചയിലെ വില. കഴിഞ്ഞ നാലു ദിവസമായി 74.03 രൂപയായിരുന്നു വില. ഡീസല്‍ വില 68.34 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ലിറ്ററിന് അഞ്ചു പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒന്നര മാസത്തിനിടെയാണ് ഈ വില വര്‍ധന. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.08 രൂപയാണ് ശനിയാഴ്ചയിലെ വില. കഴിഞ്ഞ നാലു ദിവസമായി 74.03 രൂപയായിരുന്നു വില. ഡീസല്‍ വില 68.34 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
ഒരു മാസത്തോളം മുമ്പാണ് ഏറെക്കാലത്തിനു ശേഷം പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെ എത്തിയത്. കഴിഞ്ഞ ഒന്നര മാസത്തോളമായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിരുന്നില്ല.
അതേസമയം പാചകവാതകത്തിന്റെ വില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ത്തിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു.
ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്റെ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പുതുക്കുന്നതു നീട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വില കൂട്ടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















