Sub Lead

പെട്രോള്‍വില എല്ലാ ജില്ലകളിലും സെഞ്ചുറിയടിച്ചു; ഇന്ന് 35 പൈസ കൂടി

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.

പെട്രോള്‍വില എല്ലാ ജില്ലകളിലും സെഞ്ചുറിയടിച്ചു; ഇന്ന് 35 പൈസ കൂടി
X

കോഴിക്കോട്: ഇന്ധന വില ഇന്നും കൂട്ടിയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില 100 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും പെട്രോളിന് 100 കടന്നു. കൊച്ചിയില്‍ പെട്രോളിന് 100 രൂപ എട്ട് പൈസയായി. തിരുവനന്തപുരത്ത് 101 രൂപ 84 പൈസയും കോഴിക്കോട് 100 രൂപ 33 പൈസയുമാണ് ഇന്ന് പെട്രോള്‌ വില.

ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമായിരുന്നു കഴിഞ്ഞ ദിവസം കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.

Next Story

RELATED STORIES

Share it