Sub Lead

സെഞ്ചുറിയടിച്ച് പ്രീമിയം പെട്രോള്‍ വില; ഇന്ധന വില ഇന്നും കൂടി

100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി.

സെഞ്ചുറിയടിച്ച് പ്രീമിയം പെട്രോള്‍ വില; ഇന്ധന വില ഇന്നും  കൂടി
X

കോഴിക്കോട്: സാധാരണക്കാരന്റെ വയറ്റത്തടിച്ച് ഇന്ധന വില മുടക്കമില്ലാതെ കുതിക്കുന്നു.തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി.

അതേസമയം, സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ സലിറ്ററിന് 92.31 രൂപയുമെത്തി.

കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.

Next Story

RELATED STORIES

Share it