Sub Lead

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിച്ച് കോടതി പക്ഷേ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളില്‍ പലതിനോടൂം യോജിക്കുന്ന നിലപാടായിരുന്നില്ല ഹൈക്കോടതി സ്വീകരിച്ചത്.സിബി ഐ അന്വേഷണത്തിന് നേരത്തെ സിംഗിള്‍ ബ്ഞ്ച് പുറപ്പെടുവിച്ച് ഉത്തരവും കോടതി ഇന്ന് സ്‌റ്റേ ചെയ്യാന്‍ തയാറായില്ല.കേസ് ഡയറി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ നിലപാട്. ഏതൊരു കേസിലും നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെങ്കില്‍ നീതിയുക്തമായ അന്വേഷണവും നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.കുറ്റപത്രത്തില്‍ അടക്കം ചില വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളതായും കോടതി നിരീക്ഷിച്ചു.ജി ഐ പൈപ്പുകൊണ്ട് അടിച്ചാല്‍ ഇത്രയും വലിയ മുറിവുണ്ടാകുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
X

കൊച്ചി: പെരിയയില്‍ രണ്ടു യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബി ഐയക്ക് വിടുന്നതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിച്ച് ഹൈക്കോടതി കേസ് തിങ്കളാഴ്ചത്തേയക്ക് മാറ്റി. കേസ് ഡയറി അടക്കമുളള മുഴുവന്‍ രേഖകളും ഹാജരാക്കാനും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിച്ച് കോടതി പക്ഷേ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളില്‍ പലതിനോടൂം യോജിക്കുന്ന നിലപാടായിരുന്നില്ല ഹൈക്കോടതി സ്വീകരിച്ചത്.സിബി ഐ അന്വേഷണത്തിന് നേരത്തെ സിംഗിള്‍ ബ്ഞ്ച് പുറപ്പെടുവിച്ച് ഉത്തരവും കോടതി ഇന്ന് സ്‌റ്റേ ചെയ്യാന്‍ തയാറായില്ല.കേസ് ഡയറി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ നിലപാട്.

ഏതൊരു കേസിലും നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെങ്കില്‍ നീതിയുക്തമായ അന്വേഷണവും നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.കുറ്റപത്രത്തില്‍ അടക്കം ചില വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളതായും കോടതി നിരീക്ഷിച്ചു.ജി ഐ പൈപ്പുകൊണ്ട് അടിച്ചാല്‍ ഇത്രയും വലിയ മുറിവുണ്ടാകുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.കൊല്ലപെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് അന്വേഷണം സിബി ഐക്ക് കൈമാറിക്കൊണ്ട് നേരത്തെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം കൈമാരുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോടതിയലക്ഷ്യഹരജിയും അടുത്തിടെ ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിതാണ് സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്.വന്‍ തുകയാണ് ഇദ്ദേഹത്തിന് നല്‍കുന്നത്.

Next Story

RELATED STORIES

Share it