Sub Lead

സ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന്‍ (വീഡിയോ)

പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റെയും തമിഴ്‌നാടിന്റെയും വിജയമാണെന്ന്് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. പേരറിവാളനെയും കുടുംബത്തേയും സ്വീകരിക്കുന്നതിന്റേയും പൊന്നാട അണിയിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന്‍ (വീഡിയോ)
X

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളന്‍. സ്വന്തം നാടായ ജോലാര്‍പേട്ടില്‍ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ടത്. പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റെയും തമിഴ്‌നാടിന്റെയും വിജയമാണെന്ന്് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. പേരറിവാളനെയും കുടുംബത്തേയും സ്വീകരിക്കുന്നതിന്റേയും പൊന്നാട അണിയിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുപ്പത്തിയൊന്നു വര്‍ഷമായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് തന്റെ ശിക്ഷാ ഇളവെന്ന് പേരറിവാളന്‍ പറഞ്ഞു. അമ്മ അര്‍പ്പുതമ്മാളിന് മധുരം നല്‍കിയാണ്, സുപ്രീം കോടതി ശിക്ഷാ ഇളവ് നല്‍കിയ വാര്‍ത്ത പേരറിവാളന്‍ ആഘോഷിച്ചത്. നിലവില്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് പേരറിവാളന്‍.

മോചന വാര്‍ത്ത അറിഞ്ഞതോടെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടയും ഒഴുക്കാണ്. വികാര നിര്‍ഭര രംഗങ്ങള്‍ക്കാണ പേരറിവാളന്റെ വീട് സാക്ഷ്യം വഹിച്ചത്. പേരറിവാളന്റെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പിതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it