Sub Lead

മര്‍ക്കസ് നോളജ് സിറ്റി: സംഘ്പരിവാര്‍ നീക്കത്തിനെതിരെ ഐക്യപ്പെടണമെന്ന് പിഡിപി

മര്‍ക്കസ് നോളജ് സിറ്റി: സംഘ്പരിവാര്‍ നീക്കത്തിനെതിരെ ഐക്യപ്പെടണമെന്ന് പിഡിപി
X

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിക്കെതിരേ ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്ന ആരോപണങ്ങളേയും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കത്തിനെതിരേയും കേരളത്തിലെ ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. സംഘടനാപരമായി വിരുദ്ധ നിലപാടുകളുള്ള വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് ഒറ്റപ്പെടുത്താനും തകര്‍ക്കാനുമാണ് സംഘ്പരിവാര്‍ ശ്രമം നടത്തുന്നത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കി കാണരുത്. നോളജ് സിറ്റിക്കെതിരെയുള്ള നീക്കം കേവലം കാന്തപുരത്തെ മാത്രം ലക്ഷ്യംവച്ച് നടത്തുന്നതല്ല. സംഘ്പരിവാര്‍ മുസ് ലിം- കൃസ്ത്യന്‍ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗമന പ്രക്രിയകളെ അസഹിഷ്ണുതയോടെ കാണുന്നതിന്റേയും അതിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടേയും പുതിയൊരേട് മാത്രമാണ് നോളജ് സിറ്റിക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണം. വിരുദ്ധാഭിപ്രായങ്ങളെ ഭരണകൂടം ഇടപെട്ട് തകര്‍ക്കാനും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനും ശ്രമം നടന്നപ്പോള്‍ മീഡിയാവണ്‍ വിഷയത്തില്‍ കേരളീയ പൊതുസമൂഹവും ജനാധിപത്യ സമൂഹവും ഐക്യപ്പെട്ടത് പോലെ നോളജ് സിറ്റിക്കെതിരേ സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രചാരണ നീക്കങ്ങള്‍ക്കെതിരെ സംഘടനാ സങ്കുചിതത്വങ്ങളില്ലാതെ ഐക്യനിര രൂപപ്പെടണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it