കൊവിഡ്: സൗദിയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ജിദ്ദ: പൗരന്‍മാര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിലെടുത്ത അംഗീകൃത കൊവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന് പുറത്തുപോവാന്‍ ഉദേശിക്കുന്ന സൗദി പൗരന്‍മാര്‍ കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തിരിച്ചുവരുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്/പിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. 16ന് താഴെ പ്രായമുള്ളവര്‍ക്കും വാക്‌സിനെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയവര്‍ക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനകള്‍ ഈ മാസം ഒമ്പത് (ബുധനാഴ്ച) പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തിലാവും. എല്ലാവരും മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ മൂന്ന് ഡോസുമെടുത്ത് പൂര്‍ത്തീകരിക്കണമെന്നും അത് വേഗത്തിലാക്കണമെന്നും വ്യക്തമാക്കി.
RELATED STORIES
ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMT