Sub Lead

ഭിന്നശേഷി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആകാശയാത്രയൊരുക്കി പയ്യോളി ജിവിഎച്ച്എസ് എസ്

ഫെബ്രുവരി 18ന് രാവിലെ ആറിന് കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും

ഭിന്നശേഷി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആകാശയാത്രയൊരുക്കി പയ്യോളി ജിവിഎച്ച്എസ് എസ്
X

പയ്യോളി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആകാശ യാത്ര സംഘടിപ്പിക്കുകയാണ് പയ്യോളി ജിവിഎച്ച്എസ് സ്‌കൂള്‍. ഫെബ്രുവരി 18ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു തിരുവനന്തപുരം വരെ വിമാനത്തിലാണ് യാത്ര. കുട്ടികളുടെ പരിചരണം കൊണ്ട് വീടിനു പുറത്തിറങ്ങാനാമാത്ത അമ്മമാര്‍ക്ക് കൂടിയാണ് യാത്രയെന്ന് ഭാരവാഹികള്‍ പറഞ്ഞു. കിടപ്പിലായ കുട്ടികളും യാത്രയില്‍ ഒപ്പം കൂട്ടും. പയ്യോളി ജിവിഎച്ച്എസ്എസ് ജനകീയമായി സംഘടിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെയാണ് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനവും സംഘടിപ്പിക്കുന്നത്. 26 കുട്ടികളും അവരുടെ അമ്മമാരും അധ്യാപകരും 10 സന്നദ്ധസേവകരുമാണ് യാത്രയില്‍ ഉണ്ടാവുക. തിരുവനന്തപുരത്ത് മന്ത്രിമാര്‍, ഗവര്‍ണര്‍, മാന്ത്രികന്‍ മുതുകാട് എന്നിവരുമായി കുട്ടികള്‍ സംവദിക്കും. നിയമസഭാമന്ദിരം, പോലിസ് അക്കാദമി, മാജിക് അക്കാദമി എന്നീ സ്ഥലങ്ങളും കുട്ടികള്‍ സന്ദര്‍ശിക്കും. ഒരു ദിവസം തിരുവനന്തപുരത്ത് താമസിച്ച് 19ന് രാത്രി ട്രെയിന്‍ മാര്‍ഗം തിരിക്കും. ഇതോടൊപ്പം ഇത്തരം കുട്ടികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പയ്യോളി ജിവിഎച്ച്എസ്എസ് സെന്റര്‍ ഗവേഷണ കേന്ദ്രമായി ഉയര്‍ത്തും. വിവരസാങ്കേതിക വിദ്യ അഭ്യസിക്കാനും പേശീ ചലന വികാസത്തിനുതകുന്ന ഉപകരണങ്ങളും, ആസ്വാദനത്തിന് വലിയ എല്‍ഇഡി ടിവിയും സ്ഥാപിക്കും. കെട്ടിടം ഇന്റീരിയര്‍ ചെയ്ത് ഫര്‍ണിച്ചറുകളും സജ്ജീകരിക്കും. തിരുവനന്തപുരം അഗ്രികള്‍ചര്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഹോര്‍ട്ടി കള്‍ച്ചര്‍ അഡാപ്റ്റഡ് ഗാര്‍ഡന്‍ സ്ഥാപിക്കും. ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 15നകം പൂര്‍ത്തീകരിക്കും. 8 ലക്ഷം രൂപയാണ് ചെലവ്.

ഫെബ്രുവരി 18ന് രാവിലെ ആറിന് കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ സംബന്ധിക്കും. യാത്രയില്‍ ഗ്രാമപ്പഞ്ചായത്തംഗം വിജിലാ മഹേഷ്, പിടിഎ പ്രസിഡന്റ് ബിജു കളത്തില്‍, വികസന സമിതി ചെയര്‍മാന്‍ സി ഹനീഫ, ഭിന്നശേഷി ക്ഷേമസമിതി കണ്‍വീനര്‍ പുതുക്കുടി ഹമീദ് എന്നിവര്‍ അനുഗമിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എം ബിനോയ് കുമാര്‍, ബിജു കളത്തില്‍, ഇ ബി സൂരജ് പങ്കടുത്തു.



Next Story

RELATED STORIES

Share it