തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും
തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍ സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം
കണ്‍വീനര്‍ പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ബിഡിജെഎസ് നേതാക്കളെ തുഷാര്‍ അറിയിച്ചതായാണു വിവരം. രാവിലെ കൊല്ലത്ത് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി ഇന്നു തന്നെ അന്തിമ തീരുമാനത്തിലെത്തിയേക്കും.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ പ്രതീക്ഷ പുലര്‍ത്തിയ പലയിടത്തും ജയിക്കാനുമായില്ല. അതിനു പുറമെ എന്‍ഡിഎയിലെ ഘടകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറഞ്ഞതും ബിഡിജെഎസിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വയനാട്ടില്‍ ആദിവാസി നേതാവായിരുന്ന സി കെ ജാനുവും എന്‍ഡിഎയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പകുതിയിലേറെ വോട്ടുകളാണ് എന്‍ഡിഎ ടിക്കറ്റില്‍ മല്‍സരിച്ച ജാനുവിന് നഷ്ടപ്പെട്ടത്. വരുംദിവസങ്ങളില്‍ എന്‍ഡിഎയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Pathetic defeat in elections; BDJS will leave the NDA
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT