കട്ടക്കില്‍ ട്രെയിന്‍ പാളംതെറ്റി 25 പേര്‍ക്കു പരിക്ക്

കട്ടക്കില്‍ ട്രെയിന്‍ പാളംതെറ്റി 25 പേര്‍ക്കു പരിക്ക്

കട്ടക്ക്: മുംബൈ ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. 25 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. കട്ടക്ക് നെഗുണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപം രാവിലെ ഏഴോടെയാണു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 450ഓളം യാത്രക്കാര്‍ കോച്ചുകളിലുണ്ടായിരുന്നു. കനത്ത മഞ്ഞിനിടെ ചരക്കുതീവണ്ടിയുടെ ഗാര്‍ഡ് വാനുമായി കൂട്ടിയിടിച്ചാണ് എക്‌സ്പ്രസിന്റെ ബോഗികള്‍ പാളംതെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

RELATED STORIES

Share it
Top