പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ
പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ ഇതുവരെ ലഭിച്ച മെഡലുകളുടെ എണ്ണം 20 ആയി. മുന്ന് സ്വര്‍ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഇതോടെ പാരാലിംപിക്‌സില്‍ 19 മെഡലുകളെന്ന ഇന്ത്യയുടെ മുന്‍ റെക്കോഡ് മറികടന്നു. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖര, ബാഡ് മിന്റണ്‍ സിംഗിള്‍സില്‍ നിതേഷ്‌കുമാര്‍, ജാവലിനില്‍ സുമിത് ആന്റില്‍ എന്നിവരാണ് പാരിസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍.
ശരത്കുമാര്‍(ഹൈജംപ്), മനിഷ് നര്‍വാള്‍(ഷൂട്ടിങ്-പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍), യോഗേഷ് കതുനിയ(ഡിസ്‌കസ് ത്രോ), തുളസിമതി മുരുഗേശന്‍(വിമന്‍സ് ബാഡ്മിന്റന്‍ സിംഗിള്‍സ്), നിഷാദ് കുമാര്‍(ഹൈജംപ്), സുഹാസ് യതിരാജ്(മെന്‍സ് ബാഡ്മിന്റണ്‍ സിംഗിള്‍സ്), അജീത് സിങ്(ജാവലിന്‍) എന്നിവര്‍ വെള്ളി സ്വന്തമാക്കി.
പ്രീതി പാള്‍(100 മീറ്റര്‍ സ്പ്രിന്റ്), മോനാ അഗര്‍വാള്‍(വനിതാവിഭാഗം ഷൂട്ടിങ്-10 മീറ്റര്‍ എയര്‍ റൈഫിള്‍), പ്രീതിപാല്‍ (200 മീറ്റര്‍ സ്പ്രിന്റ്), റുബിനാ ഫ്രാന്‍സിസ്(വനിതാവിഭാഗം ഷൂട്ടിങ്-10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), മനിഷാ രാംദാസ്(വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍), രാകോഷ് കുമാര്‍, ശീതള്‍ ദേവി(മിക്‌സഡ് ടീം കോംപൗണ്ട്), നിത്യശ്രീ ശിവന്‍(ബാഡ്മിന്റണ്‍ സിംഗിള്‍സ്), മാരിയപ്പന്‍ തങ്കവേലു(ഹൈജംപ്), ദീപ്തി ജീവന്‍ജി(400 മീറ്റര്‍ ഓട്ടം), സുന്ദര്‍ സിങ് ഗുര്‍ജര്‍(ജാവലിന്‍) എന്നിവരാണ് വെങ്കല മെഡല്‍ ജേതാക്കള്‍.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര്‍ ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT