കുറഞ്ഞ ചെലവില്‍ പാഴ്‌സല്‍ അയക്കാം; തപാല്‍ വകുപ്പിന്റെ പുതിയ സംവിധാനം

സാധാരണക്കാരിലേക്കിറങ്ങാനുള്ള തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.

കുറഞ്ഞ ചെലവില്‍ പാഴ്‌സല്‍ അയക്കാം; തപാല്‍ വകുപ്പിന്റെ പുതിയ സംവിധാനം

തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തും കുറഞ്ഞ ചെലവില്‍ പോസ്റ്റ് ഓഫിസിലൂടെ പാഴ്‌സലുകള്‍ അയക്കാന്‍ തപാല്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. സാധാരണക്കാരിലേക്കിറങ്ങാനുള്ള തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാഴ്‌സല്‍ അയക്കണമെങ്കില്‍ സാധനം വാങ്ങി നേരെ ജനറല്‍ പോസ്റ്റ് ഓഫിസിലേക്ക് വന്നാല്‍ മതി. പാക്കിങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും അവര്‍ നോക്കിക്കൊള്ളും. ഇടപാടുകാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ജീവനക്കാരും സദാ സജ്ജരാണ്. പദ്ധതി വിജയിച്ചാല്‍ എല്ലാ പോസ്റ്റ് ഓഫിസിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം എത്തുന്നതോടെ കൂടുതല്‍ ഇടപാടുകള്‍ പോസ്റ്റ് ഓഫിസുകള്‍ വഴി നടക്കും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

RELATED STORIES

Share it
Top