പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
BY APH1 April 2022 12:36 PM GMT

X
APH1 April 2022 12:36 PM GMT
മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. നിലവില്‍ മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റാണ് അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റായി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായാണ് തങ്ങള്‍ പദവി ഏറ്റെടുക്കുന്നത്. ഹൈദരലി തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷനായത്.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്‍ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT