Sub Lead

ഇസ്രായേല്‍ ജയിലില്‍ നിന്ന് 15 മാസത്തിനു ശേഷം ജേണലിസം വിദ്യാര്‍ഥിനി മോചിതയായി

ഇസ്രായേല്‍ ജയിലില്‍ നിന്ന് 15 മാസത്തിനു ശേഷം ജേണലിസം വിദ്യാര്‍ഥിനി മോചിതയായി
X

ജെറുസലേം: ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരേ പ്രതിഷേധിച്ചതിനു ജയിലിലടയ്ക്കപ്പെട്ട ഫലസ്തീനിലെ ജേണലിസം വിദ്യാര്‍ഥിനി മോചിതയായി. ബിര്‍സീറ്റ് സര്‍വകലാശാലയിലെ ജേണലിസം വിദ്യാര്‍ത്ഥിനിയായ മെയ്‌സ് അബു ഘോഷിനെയാണ് 15 മാസത്തിനു ശേഷം തിങ്കളാഴ്ച ഇസ്രായേല്‍ സേന വിട്ടയച്ചത്. 22 കാരിയായ വിദ്യാര്‍ഥിനിയെ 2019 ആഗസ്തിലാണ് അറസ്റ്റ് ചെയ്തത്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് സ്റ്റുഡന്റ് പോള്‍, ഇസ്രയേല്‍ സൈനിക ഉത്തരവ് നിരോധന വിദ്യാര്‍ത്ഥി കൂട്ടായ്മ, ഇസ്രായേല്‍ അധിനിവേശത്തിനെതിരായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഫലസ്തീനികളുടെ തിരിച്ചുവരവിനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തു, ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ ഏജന്‍സിക്ക് സംഭാവന നല്‍കിയതിനു ശത്രുവിനോട് ആശയവിനിമയം നടത്തി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.

വിദ്യാര്‍ഥിനിക്ക് 600 ഡോളര്‍ പിഴ ചുമത്തിയാണ് വെസ്റ്റ് ബാങ്ക് നഗരമായ ജെനിന് വടക്ക് ജലമെ ചെക്ക് പോയിന്റിലെ ഡാമണ്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു. ഇസ്രയേല്‍ സേനയുടെ ചോദ്യം ചെയ്യലില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിട്ടതായി മെയ്‌സ് അബു ഘോഷ് പറഞ്ഞു. ജെറുസലേമിലെ കുപ്രസിദ്ധമായ മസ്‌കോബിയെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ഒരു മാസത്തിലേറെയായി താന്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച് അബു ഘോഷ് പറഞ്ഞതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

മണിക്കൂറുകളോളം നിരവധി തവണ ചോദ്യം ചെയ്യലിനു നിര്‍ബന്ധിതമായി. മാനസികമായി തകര്‍ന്ന നിലയിലോ തളര്‍ന്ന വിധത്തിലോ ആയിരിക്കും വീട്ടിലേക്ക് പോവുകയെന്നു ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് വിധേയരായ മറ്റ് തടവുകാരുടെ നിലവിളികളും കേള്‍ക്കാന്‍ നിര്‍ബന്ധിതരായി. ഇസ്രായേല്‍ സൈനികര്‍ അശ്ലീലച്ചുവയോടെ മുഖത്തടിച്ചു.

മോചിതയായ പിറ്റേന്ന് അബു ഘോഷ് എല്ലാ വിവരങ്ങളും അല്‍ ജസീറയുമായി പങ്കുവച്ചു. ''പീഡന കാലയളവില്‍ ചോദ്യം ചെയ്യലിനിടെ എന്നോട് എന്താണ് ചെയ്തതെന്ന് എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സംഭവിച്ച ഒരു കാര്യമായിട്ടല്ല, ഇസ്രായേല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ എന്ത് പ്രതീക്ഷിക്കണമെന്ന് ഏതൊരു ഫലസ്തീനിക്കും അറിയാന്‍ കഴിയും.''

മാധ്യമപ്രവര്‍ത്തനത്തിനു പുറമേ സര്‍വകലാശാലയിലെ സ്റ്റുഡന്റ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളിലും മിലിട്ടറി പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയതായി തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ അഡാമീര്‍ പറഞ്ഞു. ''ജീവിതസാഹചര്യങ്ങള്‍ സംബന്ധിച്ചും അവര്‍ക്ക് ആവശ്യങ്ങളുണ്ട്, പ്രത്യേകിച്ചും ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്നവര്‍ക്ക്. ജയില്‍ കോംപൗണ്ടിലെ കാമറകള്‍ എല്ലായ്പ്പോഴും സ്വകാര്യത ലംഘിക്കുന്നതായും അവര്‍ ആരോപിച്ചു.

വിദ്യാര്‍ഥിനിയുടെ കുടുംബത്തെ വേട്ടയാടുന്നു

2016 ജനുവരിയില്‍ മെയ്‌സ് അബു ഘോഷിന്റെ ജ്യേഷ്ഠന്‍ ഹുസയ്‌നെ ആക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ കുടുംബവീട് തകര്‍ത്തു. 2019 ആഗസ്തില്‍, അബു ഷോഷിന്റെ വീട്ടില്‍ അതിരാവിലെ ഡോഗ് സ്‌ക്വാഡുമായെത്തി ഇസ്രായേല്‍ സേന റെയ്ഡ് നടത്തി. പെണ്‍കുട്ടിയെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ലാപ്‌ടോപ്പും ഫോണും സ്വിച്ച് ഓഫ് ചെയ്യാന്‍ പറഞ്ഞു. വിസമ്മതിച്ചതിനെ തുടര്‍ന്ന് അവളെ കണ്ണുകെട്ടി കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്തു.

ഒരു മാസത്തിനുശേഷം, വിദ്യാര്‍ഥിനി കുറ്റസമ്മതം നടത്തിയെന്നു പറഞ്ഞ് അവളുടെ 17 കാരനായ സഹോദരന്‍ സുലൈമാനെ അറസ്റ്റ് ചെയ്തു. അദ്ദേഹം നാലുമാസം വിചാരണയില്ലാതെ തടവിലടയ്ക്കപ്പെട്ടു. മാതാപിതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.

അഡാമീറിന്റെ കണക്കനുസരിച്ച് 40 ഫലസ്തീന്‍ സ്ത്രീകളെ ഇസ്രായേല്‍ തടവിലടച്ചിട്ടുണ്ട്. ആകെ ജയിലിലുള്ളത് 4,500 പേരാണ്. ഇതില്‍ 170 പ്രായപൂര്‍ത്തിയാകാത്തവരാണ്. ദാമോന്‍ ജയിലിലുള്ള ഏഴ് തടവുകാര്‍ യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ജയില്‍ സര്‍വീസ് സെല്ലുകളില്‍ നടത്തിയ റെയ്ഡില്‍ അവരുടെ പുസ്തകങ്ങള്‍ കണ്ടുകെട്ടി. തന്റെ പഠനം പൂര്‍ത്തിയാക്കി മാധ്യമ പരിശീലനം തുടരണമെന്ന് മോചിതയായ അബു ഘോഷ് പറഞ്ഞു. പഠനം തുടരുന്ന തടവുകാരെ ഒറ്റപ്പെടുത്തുമെന്ന് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ മറ്റ് തടവുകാരോടൊപ്പം തത്ത്വചിന്ത, അറബി സാഹിത്യം, കവിതകള്‍ എന്നിവ പഠിക്കാനായി ഒരു ചെറിയ പദ്ധതി തയ്യാറാക്കിയതായും വിദ്യാര്‍ഥിനി പറഞ്ഞു.

Palestinian student released from Israeli jail after 15 months

Next Story

RELATED STORIES

Share it