ഇസ്രായേലിന്റെ യാത്രാ വിലക്ക്: ഗസയില്‍നിന്നുള്ള നാലു രോഗികള്‍ ചികില്‍സ ലഭിക്കാതെ മരിച്ചു
വടക്കന്‍ ഗാസയിലെ ബെയ്ത് ഹനൂണ്‍ ക്രോസിംഗ് നിയന്ത്രിക്കുന്ന ഇസ്രായേലി അധികൃതര്‍ കാരണം ഈ മാസം മൂന്ന് കുട്ടികളടക്കം നാല് പലസ്തീന്‍ രോഗികള്‍ മരിച്ചതായി ഫലസ്തീന്‍ മനുഷ്യാവകാശ അഭിഭാഷകനും അല്‍മെസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡെപ്യൂട്ടി ഡയറക്ടറുമായ സമീര്‍ സഖൗത്ത് പറഞ്ഞു.

ഗസാ സിറ്റി: മുനമ്പില്‍നിന്ന് പുറത്തുപോകുന്നതില്‍ നിന്ന് ഇസ്രായേല്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഉപരോധിക്കപ്പെട്ട ഗസ മുനമ്പിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് രോഗികളായ ഫലസ്തീനികള്‍ ആഗസ്ത് മാസം മാത്രം മരിച്ചതായി ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.
വടക്കന്‍ ഗാസയിലെ ബെയ്ത് ഹനൂണ്‍ ക്രോസിംഗ് നിയന്ത്രിക്കുന്ന ഇസ്രായേലി അധികൃതര്‍ കാരണം ഈ മാസം മൂന്ന് കുട്ടികളടക്കം നാല് പലസ്തീന്‍ രോഗികള്‍ മരിച്ചതായി ഫലസ്തീന്‍ മനുഷ്യാവകാശ അഭിഭാഷകനും അല്‍മെസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡെപ്യൂട്ടി ഡയറക്ടറുമായ സമീര്‍ സഖൗത്ത് പറഞ്ഞു. എന്‍ക്ലേവിന് പുറത്തുള്ള ആശുപത്രികളില്‍നിന്ന് ചികിത്സ സ്വീകരിക്കുന്നതിന് ആവശ്യമായ അനുമതി നല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറാവാത്തതിനെതുടര്‍ന്നാണ് ഇവര്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഈ വിലക്കിന്റെ ഏറ്റവും പുതിയ ഇര ആറു വയസ്സുള്ള ഫറൂഖ് അബു നാഗ എന്ന കുട്ടിയാണ്. അധിനിവിഷ്ട ജറുസലേമിലെ ഹദസ്സ ഐന്‍ കെരീം ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ ഫലമായാണ് ഫറൂഖ് മരിച്ചതെന്ന് ഖുദ്‌സ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സഖൗത്ത് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില് ബജറ്റ് ചര്ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്എ; ...
30 March 2023 11:08 AM GMT