Sub Lead

പ്രശസ്ത ഫലസ്തീന്‍ കവി മൗറിദ് ബര്‍ഗൂത്തി അന്തരിച്ചു

പ്രശസ്ത ഫലസ്തീന്‍ കവി മൗറിദ് ബര്‍ഗൂത്തി അന്തരിച്ചു
X

അമ്മാന്‍: പ്രശസ്ത പലസ്തീന്‍ കവി മൗറിദ് ബര്‍ഗൂത്തി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 76 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകനും അറബ് കവിയുമായ തമീം ബര്‍ഗൂത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൗറിദ് ബര്‍ഗൂത്തിയുടെ നിര്യാണത്തില്‍ ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രി ആതീഫ് അബു സെയ്ഫ് അനുശോചിച്ചു. ഫലസ്തീനികള്‍ക്കും അറബ് ലോകത്തിനും ദേശീയ പോരാട്ടത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രതീകം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

1944 ജൂലൈ 8ന് അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയുടെ പ്രാന്തപ്രദേശത്തുള്ള ഫലസ്തീന്‍ ഗ്രാമമായ ദീര്‍ ഗസ്സാനയിലാണ് ബര്‍ഗൂത്തി ജനിച്ചത്. നക്ബ ദുരന്തം, ഫലസ്തീനികള്‍ക്കെതിരായ വംശീയ ഉന്മൂലനം, ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ കാലത്തായിരുന്നു കുട്ടിക്കാലം. 1967ലെ യുദ്ധത്തിനു മുമ്പ് ബര്‍ഗൂത്തി 1963 ല്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. 1967ല്‍ ബിരുദം നേടിയെങ്കിലും അദ്ദേഹത്തിന് 30 വര്‍ഷത്തേക്ക് റാമല്ലയിലേക്ക് മടങ്ങാനായില്ല. ഫലസ്തീന്‍ വിമോചനത്തിനു വേണ്ടി സാഹിത്യരചനകള്‍ നടത്തിയ അദ്ദേഹം തന്റെ ജന്മനാടിനും ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ചും ജീവിതകാലം മുഴുവന്‍ എഴുതിയിരുന്നു. ഈജിപ്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ലെബനന്‍, ജോര്‍ദാന്‍, ഇറാഖ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ താമസിച്ചു.

ഈജിപ്ഷ്യന്‍ നോവലിസ്റ്റായ രദ് വ അഷോറിനെയാണ് വിവാഹം കഴിച്ചത്. നോവലിനുപുറമെ, ബര്‍ഗൂത്തി 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്‌സ്ഫഡ്, മാഞ്ചസ്റ്റര്‍, ഓസ് ലോ, മാഡ്രിഡ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ ഫലസ്തീന്‍, അറബ് കവിതകളെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട്. ഓസ് ലോ ഉടമ്പടിയെ ശക്തമായി എതിര്‍ത്തിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍ അംഗമായിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബര്‍ഗൂത്തി അടുത്തിരുന്നില്ല.

Palestinian literary poet Mourid Barghouti dies

Next Story

RELATED STORIES

Share it