Sub Lead

ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്ക് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം

ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്ക് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം
X

ഗസ: ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായത് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം. ഗസയിലെ ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയത്തെ ഉദ്ധരിച്ചാണ് അനഡൊലു ഇക്കാര്യം റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ വിവേചനരഹിതമായ ബോംബാക്രമണത്തെത്തുടര്‍ന്ന് കര്‍ഷകര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടതായും അവരുടെ ഭൂമിയില്‍ എത്താനും ജോലി ചെയ്യാനും തടസ്സമുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരിട്ടുള്ള ആക്രമണ ഫലമായി നൂറുകണക്കിന് ഏക്കര്‍ പച്ചക്കറി വിളകളും മരങ്ങളും നശിപ്പിക്കപ്പെട്ടു.

ജലസേചന ആവശ്യങ്ങള്‍ക്കുള്ള വെള്ളം തടസ്സപ്പെട്ടതായും മന്ത്രാലയം വിശദീകരിച്ചു. അതിര്‍ത്തി അടച്ചതിനാല്‍ മൃഗങ്ങളുടെ തീറ്റ വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ധാരാളം പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങിയത് കന്നുകാലി ഉടമകള്‍ക്കും നഷ്ടമുണ്ടാക്കി. ഗസയുടെ ഇസ്രായേലി ഉപരോധം മൂലം പ്രവേശനം നിരോധിച്ചതും കയറ്റുമതി ഉള്‍പ്പെടെയുള്ളവയ്ക്കുണ്ടായ തടസ്സവും നേരത്തേ നഷ്ടങ്ങളുണ്ടാക്കിയിരുന്നു. വിശുദ്ധ റമദാനിന്റെ അവസാനം തുടങ്ങിയ ബോംബാക്രമണം അതിനെ കൂടുതല്‍ വഷളാക്കി. നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞതും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കി.

രാസവളങ്ങള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കാവശ്യമായ വസ്തുക്കളുടെ വിതരണം ചെയ്യുന്ന വെയര്‍ഹൗസുകളില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതിന്റെ ഫലമായി ഗസ മുനമ്പിന്റെ വടക്ക് ഭാഗത്ത് ഒരു പാരിസ്ഥിതിക ദുരന്തവും നിലനില്‍ക്കുന്നതായി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രശ്‌നം പരിഹരിക്കാനും ആവശ്യമായ മനുഷ്യര്‍, മൃഗങ്ങള്‍, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര, മനുഷ്യാവകാശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കൃഷിക്കാര്‍ക്കും കാര്‍ഷിക മേഖലയിലെ മറ്റ് തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Palestine: agricultural sector loses $204 million due to Israeli offensive against Gaza


Next Story

RELATED STORIES

Share it