Sub Lead

പാലത്തായി പോക്‌സോ പീഡനം: രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതാ പ്രമുഖരുടെ നിരാഹാര സമരം തുടങ്ങി

രമ്യ ഹരിദാസ് എംപി, ലതികാ സുഭാഷ് (സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), സി കെ ജാനു, ശ്രീജ നെയ്യാറ്റിന്‍കര, അംബിക (എഡിറ്റര്‍ മറുവാക്ക്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്‌ലിയ (എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് (സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) തുടങ്ങിയവരാണ് അവരവരുടെ ഇടങ്ങളില്‍ രാവിലെ ആറു മുതല്‍ നിരാഹാര സമരമാരംഭിച്ചത്.

പാലത്തായി പോക്‌സോ പീഡനം: രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതാ പ്രമുഖരുടെ നിരാഹാര സമരം തുടങ്ങി
X

കോഴിക്കോട്: ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് അടിയന്തിരമായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടും പദ്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന മാതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വനിതകള്‍ ഏക ദിന നിരാഹാര സമരം നിരാഹാരം ആരംഭിച്ചു.

രമ്യ ഹരിദാസ് എംപി, ലതികാ സുഭാഷ് (സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), സി കെ ജാനു, ശ്രീജ നെയ്യാറ്റിന്‍കര, അംബിക (എഡിറ്റര്‍ മറുവാക്ക്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്‌ലിയ (എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് (സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) തുടങ്ങിയവരാണ് അവരവരുടെ ഇടങ്ങളില്‍ രാവിലെ ആറു മുതല്‍ നിരാഹാര സമരമാരംഭിച്ചത്.

പെമ്പിളൈ ഒരുമൈ സമര നായിക ഗോമതി ഇടുക്കി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, അഡ്വ. കുക്കു ദേവകി, ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങി നിരവധി പ്രമുഖരുള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6മണി വരെയാണ് നിരാഹാരം. പ്രതി അറസ്റ്റിലായിട്ട് മൂന്നു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനും പദ്മരാജന്‍ മറ്റൊരാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ശക്തമാവുന്നത്.

Next Story

RELATED STORIES

Share it