Sub Lead

പാലത്തായി കേസ് അട്ടിമറി: ഐജി ശ്രീജിത്തിനെതിരേ പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കു പരാതി

പാലത്തായി കേസ് അട്ടിമറി: ഐജി ശ്രീജിത്തിനെതിരേ പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കു പരാതി
X

കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ ബാലികയെ പീഡിപ്പിച്ച കേസ് അട്ടിമറിച്ചെന്നാരോപിച്ച് ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെതിരേ സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി. കണ്ണൂര്‍ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സി ഷാഫിയാണ് ഇരയുടെ മൊഴി അവഗണിച്ച് പോക്‌സോ ചുമത്താതെ അവസാന നിമിഷം കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായതെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് ഐജി തന്നെ ഔദ്യോഗിക രേഖകളുടെയും ഇരയുടെയും പ്രതിയുടെയും സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകള്‍ നടത്തി. 17 മിനിട്ടിലധികം ദൈര്‍ഘ്യമുള്ള കേസിന്റെ സുപ്രധാനമായ രഹസ്യ വിവരങ്ങളടങ്ങിയ ശ്രീജിത്തിന്റെ ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുകവഴി എതിര്‍കക്ഷി കേസിന്റെ തുടരന്വേഷണത്തെയും നടത്തിപ്പിനെയും ബാധിക്കും വിധം കൃത്യവിലോപമാണ് ചെയ്തിരിക്കുന്നത്.

ഇരയുടെ മൊഴിയുടെ തുറന്നുപറച്ചിലും ആരെയോ കൊണ്ട് അത് റെക്കോര്‍ഡ് ചെയ്ത് സമൂഹത്തില്‍ വെളിപ്പെടുത്തുന്നതും നിയമപരമായി ശരിയല്ലാത്തതും കേസന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെയും ഭാഗമാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ കാര്യത്തിലും പ്രതിയാക്കപ്പെട്ടയാളുടെ കാര്യത്തിലും നിയമപരമായുള്ള അന്വേഷണങ്ങളും വിചാരണയും ബാക്കിനില്‍ക്കെ ഇത്തരത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ തന്നെ കേസന്വേഷണത്തിന്റെ രഹസ്യസ്വഭാവമില്ലായ്മ കേരളാ പോലീസ് ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഇരയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ഇരയുടെ സ്വകാര്യതയും മൊഴികളും കാണിച്ചു തരംതാഴ്ത്തപ്പെടുന്ന തരത്തിലുളള പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിലേക്കു കൂട്ടുനില്‍ക്കുകയുമായിരുന്നു ഐജി. ഈ നടപടികള്‍ പോക്‌സോ ആക്റ്റ് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആയതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ഐജി ശ്രീജിത്തിനും സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കുമെതിരേ അന്വേഷണം നടത്തി കേസെടുത്തു ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ എസ്ഡിപി ഐ അംഗയ സി ഷാഫി പരാതിയില്‍ ആവശ്യപ്പെട്ടു.

Palathayi case sabotage: Complaint against IG Sreejith to Police Complaints Authority

Next Story

RELATED STORIES

Share it