Sub Lead

പാലത്തായി: അന്വേഷണച്ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റണം- മുഖ്യമന്ത്രിക്ക് വനിതാ പ്രമുഖരുടെ കത്ത്

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അന്‍പതു വനിതകളാണ് കത്തില്‍ ഒപ്പു വച്ചത്.

പാലത്തായി: അന്വേഷണച്ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റണം- മുഖ്യമന്ത്രിക്ക് വനിതാ പ്രമുഖരുടെ കത്ത്
X

കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലതൃതായി ബാലികാ പീഡനക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് െ്രെകംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ രംഗങ്ങളിലെ പ്രമുഖ വനിതകള്‍ മുഖ്യ മന്ത്രിക്ക് കത്തയച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അന്‍പതു വനിതകളാണ് കത്തില്‍ ഒപ്പു വച്ചത്.

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടിയ വഴികള്‍ ഇന്ന് ഏറെ വിവാദമായിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പോലിസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞു.

ക്രൈംബ്രാഞ്ച് മേലധികാരി എസ് ശ്രീജിത്ത് ഐപിഎസിന്റെ ഫോണ്‍ സന്ദേശം പ്രതിയായ പത്മരാജനെ രക്ഷപെടുത്താന്‍ നടത്തിയ പിന്നാമ്പുറ കളികള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത ഉദ്യോഗസ്ഥന്റ പ്രമാദമായ പല കേസന്വേഷണത്തിന്റെ പിന്‍കാല ചരിത്രങ്ങളും ഏറെ ദുരൂഹമാണ്. ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തിയാല്‍ നിലവിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമല്ല ഇരയായ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുള്ളതായി ഞങ്ങള്‍ ഭയക്കുന്നു. ആയതിനാല്‍ ഐജി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും നീതിമാനും സത്യസന്ധനുമായ മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിച്ച് പത്മരാജന് ശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു

രമ്യ ഹരിദാസ് എംപി, കെ ആര്‍ മീര, കെ അജിത, ഡോ പി ഗീത, സി കെ ജാനു, ലതിക സുഭാഷ്, ഡോ ജെ ദേവിക, കെ കെ രമ, അഡ്വ. ജമീല പ്രകാശം, മേഴ്‌സി അലക്‌സാണ്ടര്‍, അഡ്വ. നൂര്‍ബിന റഷീദ്, സി എസ് ചന്ദ്രിക, ഗോമതി ഇടുക്കി, എം സുല്‍ഫത്ത്, മാല പാര്‍വ്വതി, ശ്രീജ നെയ്യാറ്റിന്‍കര, ജെബി മേത്തര്‍, ശീതള്‍ ശ്യാം, അംബിക മറുവാക്ക്, സോയ ജോസഫ്, പ്രഫ. കുസുമം ജോസഫ്, സീന ഭാസ്‌കര്‍, വിനീത വിജയന്‍, ഡോ. വര്‍ഷ ബഷീര്‍, മൃദുല ദേവി, പി എം ലാലി, തനൂജ ഭട്ടതിരി, ഡോ. ഹരിപ്രിയ, ചാരുലത, ഡോ. ജി ഉഷാ കുമാരി, ജോളി ചിറയത്ത്, അഡ്വ കെ നന്ദിനി, സോണിയാ ജോര്‍ജ്ജ്, പ്രമീള ഗോവിന്ദ്, അഡ്വ. കുക്കു ദേവകി, കെ കെ റൈഹാനത്ത്, അഡ്വ. ഫാത്തിമ തഹ്‌ലിയ, ഡോ. ധന്യ മാധവ്, അഡ്വ. മായാ കൃഷ്ണന്‍, ബിന്ദു അമ്മിണി, അഡ്വ. ഭദ്രകുമാരി, മൃദുല ഭവാനി, അമ്മിണി കെ വയനാട്, സീറ്റ ദാസന്‍, ബിന്ദു തങ്കം കല്യാണി, ഷമീന ബീഗം, അപര്‍ണ ശിവകാമി, വിമല ടീച്ചര്‍, സ്മിത നെരവത്ത്, മജ്‌നി തിരുവങ്ങൂര്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it