Sub Lead

പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ഒന്നാം പ്രതിയും കരാറുകാരനുമായ ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍, നാലാം പ്രതി ടി ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്.

പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഒന്നാം പ്രതിയും കരാറുകാരനുമായ ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍, നാലാം പ്രതി ടി ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്.

റിമാന്‍ഡിലായിട്ട് രണ്ടുമാസം കഴിഞ്ഞെന്നും തങ്ങളെ ഇനിയും കസ്റ്റഡിയില്‍ വെയ്ക്കുന്നതിന്റെ ആവശ്യം ഇല്ലെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്‌ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാരിനോട് അനുവാദം തേടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

Next Story

RELATED STORIES

Share it