പാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്നു യുവതികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. നാഷിദ(26), റംഷീന(23), റിന്‍ഷി(18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇവര്‍ മുങ്ങിത്താണതാണെന്നാണ് സംശയം. ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. മക്കള്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത് കണ്ട പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ഒച്ചയെടുക്കാനാവാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ട് ഇതുവഴി പോവുകയായിരുന്ന അതിഥിത്തൊഴിലാളികളാണ് ആദ്യം അറിയുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും കണ്ടെത്തിയത്. എന്നാല്‍, ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നാഷിദ, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഓണാവധിയായതിനാല്‍ സ്വന്തം വീട്ടിലെത്തിയതായിരുന്നു. പിതാവിനൊപ്പം തുണി അലക്കുന്നതിനും കുളിക്കാനുമായാണ് മൂന്നു പെണ്‍മക്കളും കോട്ടോപ്പാടത്ത് കുളത്തിലെത്തിയത്. ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികില്‍സയിലായിരുന്നതിനാല്‍ പിതാവാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. അതിനാലാണ് പിതാവിനോടൊപ്പം മൂന്ന് പെണ്‍മക്കളും അലക്കാനും കുളിക്കാനും കുളക്കടവിലെത്തിയത്. ഇത് ദാരുണാന്ത്യത്തിലേക്കുള്ള യാത്രയാവുകയായിരുന്നു.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT