Sub Lead

സ്‌കൂളില്‍ കൊണ്ടുചെന്ന ഫോണ്‍ പിടിച്ചുവെച്ചു; പ്രധാന അധ്യാപകനെ തീര്‍ത്തുകളയുമെന്ന് വിദ്യാര്‍ഥി(വീഡിയോ)

സ്‌കൂളില്‍ കൊണ്ടുചെന്ന ഫോണ്‍ പിടിച്ചുവെച്ചു; പ്രധാന അധ്യാപകനെ തീര്‍ത്തുകളയുമെന്ന് വിദ്യാര്‍ഥി(വീഡിയോ)
X

പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ പിടിച്ചുവെച്ചതില്‍ പ്രതിഷേധിച്ച് പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഓഫിസില്‍ കയറി ഭീഷണിപ്പെടുത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ ഇതുവരെ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it