Sub Lead

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേര്‍ക്ക് പരിക്ക്

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേര്‍ക്ക് പരിക്ക്
X

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറിയെന്നാണ് വിവരം. എട്ടുസ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പരിക്കേറ്റവരിലുള്ളത്.

Next Story

RELATED STORIES

Share it