ബിജെപി നേതാവിന്റെ ദേശഭക്തി ഗാനം തങ്ങളുടേത് കോപ്പിയടിച്ചതെന്ന് പാക് സൈന്യം

ഇത് മാര്‍ച്ച് 23ന് പാക് ദേശീയ ദിനത്തിന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ പാട്ടിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് രംഗത്തെത്തിയത്.

ബിജെപി നേതാവിന്റെ ദേശഭക്തി ഗാനം തങ്ങളുടേത് കോപ്പിയടിച്ചതെന്ന് പാക് സൈന്യം

ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് തെലങ്കാന ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിങ് ലോധ പുറത്തിറക്കിയ ദേശഭക്തി ഗാനം തങ്ങളുടെ പാട്ട് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പാക് സൈന്യം.

ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജ സിങ്് ശനിയാഴ്ച ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന തന്റെ ദേശഭക്തി ഗാനത്തിന്റെ ഏതാനം വരികള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.ഇത് പുതിയ പാട്ടാണെന്നും രാം നവമിക്ക് ആല്‍ബം പുറത്തിറക്കുമെന്നും ഇതോടൊപ്പം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെയാണ് പാക് സൈന്യം ആരോപണവുമായി മുന്നോട്ട് വന്നത്. ഇത് മാര്‍ച്ച് 23ന് പാക് ദേശീയ ദിനത്തിന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ പാട്ടിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് രംഗത്തെത്തിയത്.

താങ്കളുടെ കോപ്പിയടിയില്‍ സന്തോഷം. എന്നാല്‍ കോപ്പി സത്യവും പറയുമെന്ന് പാകിസ്താന്‍ കരസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീററ് ചെയ്തു.

എന്നാല്‍ താന്‍ ആരുടേയും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഒരു ഭീകരരാഷ്ട്രത്തില്‍ പാട്ടുകാരുണ്ട് എന്ന് കേട്ട് താന്‍ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ പാകിസ്താനി ഗായകന്‍ തന്റെ പാട്ട് കോപ്പിയടിച്ചതായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

SRF

SRF

Our Contributor help bring you the latest article around you


RELATED STORIES

Share it
Top