Sub Lead

ശാഹീന്‍ബാഗ്, ജാഫറാബാദ് സിഎഎ വിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ പാക് ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്

ശാഹീന്‍ബാഗ്, ജാഫറാബാദ് സിഎഎ വിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ പാക് ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലും ജാഫറാബാദിലും സിഎഎ വിരുദ്ധ പ്രതിഷേധം നടത്തുന്നത് പാകിസ്ഥാന്‍ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. കശ്മീരിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയ ശേഷം ഐഎസ്‌ഐ സ്‌പോണ്‍സര്‍ ചെയ്ത മതമൗലികവാദികള്‍ ഡല്‍ഹിയെ പഴയ കശ്മീരാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശനിയാഴ്ച രാത്രി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തിലേ പേര്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധക്കാര്‍ 'എന്‍സിആര്‍ വേണ്ട' എന്ന സന്ദേശമുള്ള തൊപ്പി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ ദേശീയ പതാകയേന്തി 'ആസാദി' മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.



Next Story

RELATED STORIES

Share it