Sub Lead

ഗസയില്‍ സയണിസ്റ്റ് സൈന്യം ബോംബിട്ട് തകര്‍ത്തത് 30ല്‍ അധികം സ്‌കൂളുകള്‍; പെരുവഴിയിലായത് 24,000 വിദ്യാര്‍ഥികള്‍

അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു

ഗസയില്‍ സയണിസ്റ്റ് സൈന്യം ബോംബിട്ട് തകര്‍ത്തത് 30ല്‍ അധികം സ്‌കൂളുകള്‍; പെരുവഴിയിലായത് 24,000 വിദ്യാര്‍ഥികള്‍
X

ഗസാ സിറ്റി: അധിനിവിഷ്ട കിഴക്കന്‍ ജെറുസലേമിലെ അതിക്രമങ്ങള്‍ക്കു പിന്നാലെ ഗസാ മുനമ്പിനെ ചുട്ട് ചാമ്പലാക്കി ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ 30ല്‍ അധികം വിദ്യാലയങ്ങള്‍ തകര്‍ന്നതായി സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. 24,000 കുട്ടികളുടെ പഠന സൗകര്യമാണ് ഇതിലൂടെ ഇല്ലാതായതെന്നും സംഘടന വ്യക്തമാക്കി.അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു.

ഗസയിലെ ആരോഗ്യ സൗകര്യങ്ങളും വ്യാപകമായി തകര്‍പ്പെട്ടിട്ടുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ പറഞ്ഞു. 'കനത്ത ഷെല്ലാക്രമണത്തിന്റേയും വ്യോമാക്രമണത്തിന്റേയും ആഘാതങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിന് തങ്ങള്‍ തങ്ങളുടെ ഇളയ മകളോടും മകനോടും പറഞ്ഞത് അത് ആഘോഷവും പടക്കം പൊട്ടിക്കലുമാണെന്നായിരുന്നു. പക്ഷേ എല്ലാം വെറുതെയായി'- സേവ് ദി ചില്‍ഡ്രന്‍സ് ഗാസ ഫീല്‍ഡ് മാനേജര്‍ ഇബ്രാഹിം അബു സോബെയ് പറഞ്ഞു.

Next Story

RELATED STORIES

Share it