Sub Lead

ഒറ്റപ്പന കൊലപാതകം; ജുമാമസ്ജിദ് ജീവനക്കാരനെ കൊലയാളിയായി ചിത്രീകരിച്ച് ജയിലില്‍ അടച്ച പോലിസുകാരെ പിരിച്ച് വിടണം: എസ്ഡിപിഐ

ഒറ്റപ്പന കൊലപാതകം; ജുമാമസ്ജിദ് ജീവനക്കാരനെ കൊലയാളിയായി ചിത്രീകരിച്ച് ജയിലില്‍ അടച്ച പോലിസുകാരെ പിരിച്ച് വിടണം: എസ്ഡിപിഐ
X

ആലപ്പുഴ: അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന അബൂബക്കറിനെ കൊലയാളിയായി തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് എസ് ഡി പി ഐ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന ആവശ്യപ്പെട്ടു.

മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ പ്രതിയെ പിടിച്ചു എന്ന് വരുത്തി തീര്‍ത്ത് സ്ഥാനമാനങ്ങളും പ്രശസ്തിയും നേടുന്നതിന് വേണ്ടി ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി വന്നത്. മാധ്യമങ്ങളില്‍ പ്രതിയെ പിടികൂടിയെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹവും കുടുംബവും പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളിക്കപ്പെട്ട നിലയിലാണുള്ളത്. ഒരാളെ കൊലയാളിയാക്കി ചിത്രീകരിച്ച ശേഷം യഥാര്‍ത്ഥ പ്രതികളെ പിടിച്ചു എന്ന് വീണ്ടും പോലീസുകാര്‍ തന്നെ പറയുന്നു.

പോലിസുകാരുടെ കഴിവില്ലായ്മക്ക് വില കൊടുക്കേണ്ടി വന്ന കുടുംബത്തിന് നീതി ലഭിക്കണമെന്നും എത്രയും പെട്ടെന്ന് നിരപരാധിയായ അബൂബക്കറിനെ ജയില്‍ മോചിപ്പിക്കണമെന്നും തെറ്റായ അന്വേഷണം നടത്തിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കൂടാതെ വിചാരണ നടത്തി സമൂഹത്തില്‍ മുഴുവന്‍ അബൂബക്കറിനെയും കുടുംബത്തെയും അവഹേളിച്ച മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it