Sub Lead

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരേ പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം. എംപിമാര്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞാണെത്തിയത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കറുത്ത് സ്‌കാര്‍ഫ് ധരിച്ചെത്തിയപ്പോള്‍ മറ്റ് ചില അംഗങ്ങള്‍ കറുത്ത ഷര്‍ട്ടാണ് ധരിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുല്ല കറുത്ത കുര്‍ത്ത ധരിച്ചാണെത്തിയത്. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെത്താന്‍ പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തത് പ്രതിപക്ഷത്തിന് ശക്തി കൂട്ടി. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സിര്‍ക്കറുമാണ് പങ്കെടുത്തത്. ഇതോടെ 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്ന ആരെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്ന് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുലിനെ അയോഗ്യമാക്കിയ നടപടിയില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കു പുറമെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയവരും കറുത്ത വസ്ത്രമണിഞ്ഞാണെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും പ്രതിഷേധത്തില്‍ പങ്കാളികളായി. അതിനിടെ, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നാലുമണിവരെയും രാജ്യസഭ രണ്ടുമണിവരെയും നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it