Sub Lead

ഓപറേഷന്‍ ഗംഗ;യുക്രെയ്‌നില്‍ കുടുങ്ങിയ യാത്രക്കാരുമായി ഒമ്പതാം വിമാനവും ഇന്ത്യയിലേക്ക്

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്

ഓപറേഷന്‍ ഗംഗ;യുക്രെയ്‌നില്‍ കുടുങ്ങിയ യാത്രക്കാരുമായി ഒമ്പതാം വിമാനവും ഇന്ത്യയിലേക്ക്
X
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ മിഷന്റെ ഭാഗമായി യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നും ബുക്കാറെസ്റ്റില്‍ നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് എത്തിയത്. രണ്ടിലുമായി 434 പേര്‍ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്.

യുക്രെയ്‌നിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ മിഷന്റെ ഭാഗമാകാന്‍ വ്യോമസേനാ വിമാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വിമാനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ വ്യോമസേനയും ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകുന്നത്.നാല് സി 17 വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകും.വരും ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വ്യോമസേന വിമാനങ്ങള്‍ യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളിലേക്ക് തിരിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it