ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴക്കാരിയുടെ 10 ലക്ഷം തട്ടി; നൈജീരിയന്‍ പൗരന്‍ പിടിയില്‍

ആലപ്പുഴ: ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ പിടിയില്‍. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലിസ് നോയിഡയില്‍ നിന്നു പിടികൂടിയത്.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നിട് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുവതിയില്‍ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
സൈബര്‍ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വലിയൊരു റക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. ആലപ്പുഴ സൈബര്‍ സിഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയില്‍ എത്തി അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
RELATED STORIES
മഴയ്ക്ക് താല്‍ക്കാലിക ശമനം; അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം...
10 Aug 2022 4:23 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTപ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും
10 Aug 2022 3:05 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMT