Sub Lead

കൊറോണക്ക് ട്രംപ് നിര്‍ദേശിച്ച മരുന്ന് കഴിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബേയറില്‍ നിന്നും ലക്ഷകണക്കിന് ക്ലോറോക്വിന്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ മരുന്ന് എത്രമാത്രം ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്യത്തിലെ ഏറ്റവും മികച്ച എപ്പിഡെമിയോളജിസ്റ്റ് ടോണി ഫോസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊറോണക്ക് ട്രംപ് നിര്‍ദേശിച്ച മരുന്ന് കഴിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
X

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പ്രതിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രം നിര്‍ദേശിച്ച മരുന്ന് കഴിച്ചയാള് മരിച്ചു. ട്രംപ് നിര്‍ദേശിച്ച ക്ലോറോക്വിന്‍ എന്ന മരുന്ന് കഴിച്ച അരിസോണ സ്വദേശിയാണ് മരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഫിഷ് ടാങ്ക് വൃത്തിയാക്കാന്‍ കൊണ്ടുവന്ന ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ് ഇയാളും ഭാര്യയും കഴിക്കുകയിരുന്നു. മരുന്ന് കഴിഞ്ഞ ഉടനെ ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചു. ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശമില്ലാതെയാണ് മരുന്ന് കഴിച്ചത്.

കഴിഞ്ഞ ദിവസമാണ് ക്ലോറോക്വിന്‍ കൊറോണയെ പ്രതിരോധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ട്രംപിന്റെ അവകാശവാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. കൊവിഡിന് മരുന്നായി ക്ലോറോക്വിന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരും അറിയിച്ചു.

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബേയറില്‍ നിന്നും ലക്ഷകണക്കിന് ക്ലോറോക്വിന്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ മരുന്ന് എത്രമാത്രം ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്യത്തിലെ ഏറ്റവും മികച്ച എപ്പിഡെമിയോളജിസ്റ്റ് ടോണി ഫോസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മരുന്നിനെ സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രംപ് ആദ്യമായി അവകാശവാദമുന്നയിച്ചത്.

മരുന്നുകള്‍ ഉപയോഗിക്കുവാന്‍ ഔദ്യോഗിക അനുമതി നല്‍കേണ്ട എഫ്ഡിഎ പക്ഷേ ഇപ്പോഴും ഈ മരുന്നിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നിരുന്നാലും, കൊവിഡ് 19 ചികില്‍സയില്‍ ക്ലോറോക്വിന്‍ ഫലിക്കുമോ എന്നറിയാന്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് എഫ്ഡിഎ കമ്മീഷന്‍ സ്റ്റീഫന്‍ ഹാന്‍ പറയുന്നു. മരുന്നിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വലിയ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കാന്‍ ട്രംപ് നിര്‍ദേശിച്ചതായും പറയുന്നു. നിലവില്‍ ലോകമെമ്പാടും വിവിധ ക്ലിനിക്കുകളിലായി പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുഎസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ 400 പേരാണ് ഇതിനായി ശ്രമിക്കുന്നത്. കൊവിഡ് 19നുള്ള വാക്‌സിനുകള്‍ പൂര്‍ണമായും വികസിപ്പിക്കാന്‍ ഏകദേശം രണ്ട് വര്‍ഷമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Next Story

RELATED STORIES

Share it