കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്.ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ 1. 27നാണ് തീ പടര്‍ന്നത്.പുറമേനിന്ന് തീയിട്ടതാവാമെന്ന് സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. കണ്ണൂരില്‍ നിന്ന് മൂന്ന് യൂനിറ്റ് അഗ്‌നിശമന സേനാ സംഘമാണ് തീയണച്ചത്.
തീ ഉയരുന്നത് റയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസ്സമായത് തീയണയ്ക്കാന്‍ സമയമെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ട ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ ഐഎ അന്വേഷണം തുടരുന്നതിനിടെയാണ് അതേ ട്രെയിന്‍ കത്തിനശിച്ചതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കേസിലെ പ്രതിയായ ഡല്‍ഹി ഷാഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി ജയിലിലാണ്. ഇതിനിടെ, എന്‍ ഐഎയ്‌ക്കെതിരേ കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചോദ്യംചെയ്യലിനെന്ന പേരില്‍ ബന്ധുക്കളെയും നാട്ടുകാരെയും എന്‍ ഐഎ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ കോടതിയില്‍ സംസാരിക്കണമെന്നും ഷാരൂഖ് സെയ്ഫി ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT