Sub Lead

മുര്‍ഷിദാബാദിലെ 'ബാബരി മസ്ജിദിന്' ഒരാള്‍ 80 കോടി നല്‍കിയെന്ന് ഹുമായൂണ്‍ കബീര്‍

മുര്‍ഷിദാബാദിലെ ബാബരി മസ്ജിദിന് ഒരാള്‍ 80 കോടി നല്‍കിയെന്ന് ഹുമായൂണ്‍ കബീര്‍
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 'ബാബരി മസ്ജിദ്' നിര്‍മിക്കാന്‍ ഒരാള്‍ മാത്രം 80 കോടി രൂപ സംഭാവന നല്‍കിയെന്ന് ഹുമായൂണ്‍ കബീര്‍ എംഎല്‍എ. വലിയ പിന്തുണയാണ് പള്ളി നിര്‍മാണത്തിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച ഡിസംബര്‍ ആറിന് തന്നെയാണ് മുര്‍ഷിദാബാദിലെ ബെല്‍ദാംഗയില്‍ ബാബരി മസ്ജിദ് എന്ന പേരില്‍ പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ പരിപാടിക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ''പള്ളി പണിയാന്‍ ഏകദേശം 300 കോടി രൂപ ചെലവാവും. ഒരാള്‍ മാത്രം 80 കോടി രൂപയാണ് നല്‍കിയത്. ആളുകള്‍ നല്‍കിയ പണം എണ്ണാന്‍ 30 പേരാണ് ഉണ്ടായിരുന്നത്. 11 പെട്ട് നോട്ടുകള്‍ മൊത്തം ലഭിച്ചു. ഓണ്‍ലൈനായി 93 ലക്ഷം ലഭിച്ചു. ഇതുവരെ 1.37 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞു.''-അദ്ദേഹം പറഞ്ഞു. അതിവേഗം പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it