Sub Lead

നോര്‍വെയില്‍ മുസ് ലിം പള്ളിയില്‍ വെടിവയ്പ്; ഒരാള്‍ക്കു പരിക്ക്

അക്രമിയുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നതായി ടിവി2 റിപോര്‍ട്ട് ചെയ്തു

നോര്‍വെയില്‍ മുസ് ലിം പള്ളിയില്‍ വെടിവയ്പ്; ഒരാള്‍ക്കു പരിക്ക്
X

ഓസ് ലോ: നോര്‍വേ ആസ്ഥാനമായ ഓസ് ലോയ്ക്കു സമീപം മുസ് ലിം പള്ളിയില്‍ വെടിയുതിര്‍ത്ത അക്രമിയെ പോലിസ് പിടികൂടി. വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റതായി പോലിസും ദൃക്‌സാക്ഷികളും പറഞ്ഞു. ഹെല്‍മറ്റും യൂനിഫോമും ധരിച്ചയാളാണ് വെടിയുതിര്‍ത്തതെന്ന് പള്ളി മേധാവി പറഞ്ഞു. ആക്രമണത്തില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നും പരിക്കിനെ കുറിച്ച് വ്യക്തമായ വിവരമില്ലെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും ഓസ് ലോ പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു. ബെയ്‌റം ടൗണിലെ അല്‍-നൂര്‍ ഇസ് ലാമിക് സെന്ററിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊവന്നും ലഭിച്ചില്ലെന്നാണു പോലിസ് പറയുന്നതെങ്കിലും 'വെള്ള വംശീയവാദി'യാണ് അക്രമത്തിനു പിന്നിലെന്നു പള്ളി മേധാവിയായ ഇര്‍ഫാന്‍ മുഷ്താഖ് പ്രാദേശിക പത്രത്തോട് പറഞ്ഞു.

തോക്കും പിസ്റ്റളുകളുമായി പള്ളിയില്‍ കയറിയ അക്രമി ചുറ്റിലും വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്രമിയുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നതായി ടിവി2 റിപോര്‍ട്ട് ചെയ്തു. പള്ളിക്കുള്ളില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തതായി നോര്‍വേയുടെ ഔദ്യോഗിക ചാനലായ എന്‍ആര്‍കെ റിപോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നു പിഎസ്ടി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബേണ്‍സന്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഈയിടെ വെളുത്ത ദേശീയവാദികളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ് ലിം പള്ളികളില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വെടിവയ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011ല്‍ നോര്‍വേയില്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന തീവ്ര വലതുപക്ഷ 77പേരെ കൂട്ടക്കൊലചെയ്തിരുന്നു.


Next Story

RELATED STORIES

Share it