Sub Lead

ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്
X

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തയ്യില്‍ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികള്‍. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന്‍ വിയാനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. വിചാരണയ്ക്കിടെ കോഴിക്കോട് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു.

Next Story

RELATED STORIES

Share it