എട്ടുതവണ ലൈംഗികാതിക്രമം ഉണ്ടായി; ബ്രിജ് ഭൂഷന്‍ സിങിനെതിരേ വനിതാ ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരേ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴി പുറത്ത്. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് രണ്ട് ഗുസ്തി താരങ്ങള്‍ മൊഴിയില്‍ പറയുന്നത്. ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലനകേന്ദ്രം തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായെന്നും താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. വിവിധ ടൂര്‍ണമെന്റുകള്‍ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടെന്നും വനിതാ താരങ്ങള്‍ മൊഴി നല്‍കി. ബ്രിജ് ഭൂഷനെതിരേ ഏഴ് ഗുസ്തി താരങ്ങളാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയിട്ടും പോലിസിന് ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യുകയോ മറ്റോ ചെയ്തിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ താരങ്ങളുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായിട്ടില്ല. കേസെടുത്തിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ഇതുവരെ പോലിസ് തയ്യാറായിട്ടില്ല. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരേ നടപടിയെടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. താരങ്ങള്‍ക്ക് പിന്തുണയുമായി വിവിധ മേഖലകളിലുള്ളവര്‍ രംഗത്തെത്തുന്നുണ്ട്.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT