സൗജന്യമായി ഭക്ഷണം നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് പോലിസുകാരന്‍ (വീഡിയോ)
മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം. പോലിസുകാരന്‍ ഹോട്ടല്‍ മാനേജറെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
മുംബൈ: ഭക്ഷണം സൗജന്യമായി നല്‍കാത്തതിനെതുടര്‍ന്ന് ക്ഷുഭിതനായ പോലിസുകാരന്‍ ഹോട്ടല്‍ മാനേജരെ ആക്രമിക്കുകയും അസഭ്യ പറയുകയും ചെയ്തു. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം. പോലിസുകാരന്‍ ഹോട്ടല്‍ മാനേജറെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
രാത്രി ഹോട്ടല്‍ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷം സൗജന്യമായി ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ വിക്രം പാട്ടീല്‍ ഹോട്ടലിലെത്തുകയായിരുന്നു. എന്നാല്‍ സമയം 12.35 കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഹോട്ടല്‍ മാനേജര്‍ ഗണേഷ് പട്ടേല്‍ വിക്രം പാട്ടീലിനെ അറിയിച്ചു. ഇത് പോലിസുകാരനെ പ്രകോപിതനാക്കുകയും മാനേജരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ട്.
ഹോട്ടലിലെ ജീവനക്കാരെത്തി പോലിസുകാരനെ വലിച്ചു മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം.ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
See this arrogant symbol of VAS00LI Sarkar
— Pallavi (@pallavict) December 23, 2021
This Mumbai cop API Vikram Patil, hit the cashier of a restaurant at 12:30 at midnight becoz they refused him FREE F00D & DRINKS as kitchen had closed
VAZEGIRI in full force thru' out Maha police force😠
pic.twitter.com/dXAIx1p4Gt
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT