- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃണമൂല്‍ നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; തോക്ക് ജാമായതിനാല്‍ പരാജയപ്പെട്ടു (വീഡിയോ)
ബിഹാറില്‍ നിന്നുള്ള സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസ് അറിയിച്ചു.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 108ാം വാര്‍ഡിലെ കൗണ്‍സിലറായ സുശാന്ത ഘോഷിന് നേരെയാണ് വധശ്രമമുണ്ടായത്. ഇന്നലെ രാത്രി വീടിന് മുന്നില്‍ ഇരിക്കുമ്പോഴാണ് രണ്ടംഗ സംഘം ബൈക്കിലെത്തിയത്. ഇതില്‍ പുറകില്‍ ഇരുന്നയാള്‍ ബൈക്കില്‍ നിന്നിറങ്ങി വെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു തവണ ശ്രമിച്ചെങ്കിലും തോക്ക് ജാമായതിനാല്‍ വെടിയുണ്ട പുറത്തുവന്നില്ല.
ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൗണ്‍സിലറും കൂട്ടാളികളും ഇയാളെ ബൈക്കില്‍ നിന്ന് പിടിച്ചുവലിച്ചു. ഇതോടെ ബൈക്ക് ഓടിച്ചിരുന്നയാള്‍ അയാളെ കൂട്ടാതെ മുന്നോട്ടു പോയി. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടയെ കുറച്ച് അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്ന് പിടികൂടി. ബിഹാറില്‍ നിന്നുള്ള സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷമായി താന്‍ പ്രദേശത്തെ കൗണ്‍സിലറാണെന്നും ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. ലോക്‌സഭാ എംപി മലാ റോയിയും സ്ഥലം എംഎല്‍എ ജാവേദ് ഖാനും സ്ഥലം സന്ദര്‍ശിച്ചു.
#Shocking| #CCTV| Miraculous escape for #TMC leader Sushanta Ghosh after two bike borne youths appeared in front of him & one of them tried to shoot him at point blank range this evening in #Kolkata. However, the 9mm pistol got locked & he couldn't open fire. Ghosh escaped unhurt… pic.twitter.com/onSn1TxYcd
— Pooja Mehta (@pooja_news) November 15, 2024
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















